ദുബായ്: യു എ ഇ പ്രവാസി സംഘടന പ്രോഗ്രസ്സീവ് ചാവക്കാടിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും എ.കെ ധനീഷ്, ഫാസില്‍ അനുസ്മരണവും നടന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് മുട്ടില്‍ അനിലും, സംഘടനാ റിപ്പോര്‍ട്ട് ബോസ് കുഞ്ചേരിയും അവതരിപ്പിച്ചു. പിയൂസ് കണ്ണൂര്‍, സാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
പ്രോഗ്രസ്സീവ് ചാവക്കാട് യു എ ഇ യുടെ പുതിയ ഭാരവാഹികളായി സുനില്‍ മാടമ്പി തിരുവത്രയെയും (സെക്രട്ടറി ), ഷുക്കൂര്‍ പി സി (പ്രസിഡണ്ട്) എന്നിവരെയും തിരഞ്ഞെടുത്തു.
ദുബായ് ഘടകം ഭാരവാഹികളായി ഷിഹാദ് മുല്ലത്തറ (സെക്രട്ടറി), മനാഫ് കടപ്പുറം (പ്രസിണ്ടന്‍റ്), റാഫി ചാലില്‍ (ട്രഷറര്‍) എന്നിവരെയും അബുദാബി ഘടകം ഭാരവാഹികളായി സവാഹിര്‍ (സെക്രട്ടറി), അബൂബക്കര്‍ (പ്രസിണ്ടന്‍റ്), അല്‍അയിന്‍ കണ്‍വീനറായി ജയന്‍ മുല്ലത്തറയെയും തിരഞ്ഞെടുത്തു.