ഗുരുവായൂര്‍: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരും നഗരസഭയും ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച ഗുരുവായൂരിലെ ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടാന്‍ വ്യാപാര സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ ഭക്ഷണത്തിനും താമസത്തിനും ആശ്രയിക്കുന്ന ലോഡ്ജുകള്‍ വെള്ളമില്ലാത്തതിനാല്‍ പലപ്പോഴും അടക്കേണ്ട സാഹചര്യമെത്തിയതിനാലാണ് സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു.  ജി.കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എം.കെ. നാരായണന്‍ നമ്പൂതിരി, ടി.എന്‍. മുരളി, സി.ഡി. ജോണ്‍സണ്‍, രവി ചങ്കത്ത് എന്നിവര്‍ സംസാരിച്ചു.