ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈ മാസം എട്ടിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ലൈബ്രറി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ പുസ്തകോത്സവത്തിലുണ്ടാകും. പുസ്തകോത്സവത്തിന്റെ ഭാഗമായി വൈകീട്ട് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. 11 ന് വൈകീട്ട് അഞ്ചിന് ‘പാട്ടെഴുത്തും, കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തും. 12 ന് ‘ദേശീയതയുടെ പുനര്‍വായനകള്‍’ എന്ന വിഷയത്തില്‍ കെ.ടി. കുഞ്ഞികണ്ണന്‍ പ്രഭാഷണം നടത്തും. 13ന് ‘സാഹിത്യം, ചില പുതിയ പ്രവണതകള്‍’ എന്നവിഷയത്തില്‍ ബേബി ജോണ്‍ പ്രഭാഷണം നടത്തും. 14ന് ‘സ്ത്രീ പദവിയുടെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ പി.എസ്. ശ്രീകലയും 15ന് ’60വര്‍ഷത്തെ കേരളം, തിരിഞ്ഞു നോക്കുമ്പോള്‍’ എന്ന വിഷയത്തില്‍ ഡോ വി.കാര്‍ത്തികേയന്‍ നായരും പ്രഭാഷണം നടത്തും. 19ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം. കൃഷ്ണദാസ്, ആര്‍.വി. ഷെരീഫ്, എ. രാധാകൃഷ്ണന്‍, ജി.കെ. പ്രകാശന്‍, കെ.ആര്‍. സൂരജ് എന്നിവര്‍ പങ്കെടുത്തു