ചാവക്കാട്: ഡി വൈ എഫ് ഐ  തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ  കനോലി കനാൽ ശുചീകരണം കനാല്‍ തീരം മലിനമാക്കിയതായി നാട്ടുകാരുടെ പരാതി. കനാലില്‍ നിന്നും കോരിയ മാലിന്യം പുഴയരികില്‍ തന്നെ നിക്ഷേപിച്ച് പ്രവര്‍ത്തകര്‍ ശുചീകരണം അവസാനിപ്പിച്ചു. ചാവക്കാട് പഴയപാലത്തിനു സമീപം കോരിയിട്ട മാലിന്ന്യത്തെ ചൊല്ലിയാണ് പരിസരവാസികള്‍ ആക്ഷേപം ഉന്നയിക്കുന്നത്. മാലിന്ന്യം നീക്കം ചെയ്യാന്‍ ഡി വൈ എഫ് ഐ അനുഭാവികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ചാവക്കാട് നഗരസഭയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. പത്ത് ദിവസത്തോളമായി കിടക്കുന്ന മാലിന്ന്യം മഴയില്‍ കനാലിലേക്ക് തന്നെ തിരിച്ചെത്തും.