ചാവക്കാട്: തീരദേശ പതയെ പ്രതിരോധത്തിന്റെ ജീവപാതയാക്കി ഡി വൈഫ് ഐ യൂത്ത് മാർച്ചിൽ യുവാക്കൾ ഒഴുകിയെത്തി. ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാവില്ല സമരമാവുക എന്ന മുദ്യാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചവടിയിൽ നിന്നാരംഭിച്ച യൂത്ത് മാർച്ച് ചാവക്കാട് നഗരത്തിൽ സമാപിച്ചു. പഞ്ചവടിയിൽ നിന്ന് ഡിവൈ എഫ് ഐ മാർച്ചിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുൾഖാദർ എം എൽ എ, സി പി ഐ എം ചാവക്കാട് ഏരിയാ സെക്രട്ടി എം കൃഷ്ണദാസ്,
ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ, പി കെ എസ് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എച്ച് അക്ബർ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി പ്രീജ ദേവദാസ്, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ടി ജി രഹ്ന എന്നിവരടക്കം പ്രമുഖർ അണിനിരന്നു.
ജില്ലാ ട്രഷറർ കെ കെ മുമ്പാറക്ക് ഫ്ലാഗോഫ് ചെയ്ത മാർച്ച് ചാവക്കാട് വസന്തം കോർണറിൽ സമാപിച്ചു.
തുടർന്ന് നടന്ന സമാപന പൊതുസമ്മേളനം ഡി വൈ എഫ് ഐ മുൻ ജില്ലാ പ്രസിഡന്റ് പി എസ് വിനയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എറിൻ ആന്റണി അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വി അനൂപ്, ടി വി സുരേന്ദ്രൻ, കെ എൽ മഹേഷ്, മാലികുളം അബാസ്, കെ എൻ രാജേഷ്, ടി എം ഷെഫീക്ക്, കെ എസ് അനൂപ് എന്നിവർ സംസാരിച്ചു.