ചാവക്കാട് : പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ. എടക്കഴിയൂർ സ്വദേശി മരിച്ചു. ചാലിൽ അലി (65) ആണ് മരിച്ചത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിൽസയിലായിരുന്ന ഇദ്ദേഹം
പനിയെ തുടർന്നാണ് ഇന്ന് രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിയത്. സാംപിളെടുത്ത് കോവിഡ്-19 പരിശോധനക്കായി അയക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കുവെന്ന് അധികൃതർ അറിയിച്ചു.
നാലു ദിവസം കഴിഞ്ഞേ പരിശോധന ഫലം ലഭിക്കൂ.