ചാവക്കാട് : എടക്കഴിയൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. എടക്കഴിയൂർ ജുമാ മസ്ജിദ് ഖത്തീബ് ടി മുഹമ്മദ് ദാരിമി അരിമ്പ്ര പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് മുദരിസ് ബഷീർ മദനി നീലഗിരി, മഹല്ല് പ്രസിഡന്റ് എൻ കെ മുഹമ്മദ് ഹാജി മംഗല്യ, സെക്രട്ടറി കെ വി മൊയ്‌ദുട്ടി ഹാജി, വി സിദീഖ് ഹാജി, എ അസീസ്, എ മൊയ്‌ദുട്ടി ഹാജ, ആർ വി മുഹമ്മദ് കുട്ടി, കെ കെ ഹംസക്കുട്ടി, പി ഹംസ ഹാജി, വി പി മൊയ്‌ദു ഹാജി, ഇസ്മായിൽ ഹാജി, പുളിക്കൽ റിയാസ് എന്നിവർ നേതൃത്വം നൽകി.
മഹല്ലിലെ ഈവനിൽ ഉലൂം മദ്രസ്സ, അൻസാറുൽ ഇസ്ലാം മദ്രസ്സ, കാദിരിയ മദ്രസ്സ തുടങ്ങിയ മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ്ഫു, സ്‌കൗട്ട് എന്നിവയും റാലിയിൽ അണിനിരന്നു. പള്ളി പരിസരത്തു നിന്നാരംഭിച്ച റാലി മഹല്ലിലെ വിവിധ ഭാഗങ്ങളായ അതിർത്തി, തെക്കേ മദ്രസ, കാജാ, പഞ്ചവടി തുടങ്ങിയ സ്ഥലങ്ങളിലെ ഡ്രൈവര്മാരുടെയും, സാംസ്‌കാരിക ക്ളബുകളുടെയും നേതൃത്വത്തിൽ നൽകിയ മധുര പാനീയങ്ങളും പലഹാരങ്ങളും സ്വീകരിച്ചു.