എടക്കഴിയൂർ : എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. ആദ്യകാഴ്ച്ച കൊഴപ്പാട്ടു അയ്യപ്പൻറെ വീട്ടിൽ നിന്നും പുറപ്പെട്ട് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ബിക്കുഞ്ഞി ബീവിയുടെയും ജാറത്തിൽ എത്തിച്ചേർന്നു. ഇന്നും നാളെയുമായി വീടുകളിൽ നിന്നുള്ള കാഴ്ച്ചകളും ക്ലബ്ബ്കളുടെ കാഴ്ചകളും ഉണ്ടാകും. ആനയും വാദ്യമേളങ്ങളും അകമ്പടിയാകുന്ന നേർച്ചയുടെ കാഴ്ചകൾ നാളെ സമാപിക്കും.