ചാവക്കാട് : അബുദാബിയിൽ തിരുവത്ര സ്വദേശി  വാഹനാപകടത്തിൽ മരിച്ച  വാർത്തക്ക് പിന്നാലെ  നാട്ടിൽ സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കഴിഞ്ഞ ദിവസം അബുദാബിയിൽ അപകടത്തിൽ മരിച്ച
തിരുവത്ര ബേബിറോഡ് പരേതനായ കുട്ടിയകത്ത്  മുഹമ്മദുണ്ണി മകൻ കെ എം  അഷറഫിന്റെ (53) മൃതദേഹം ഇന്ന് നാട്ടിൽ എത്താനിരിക്കെയാണ് ജ്യേഷടസഹോദരൻ കെ എം ജമാൽ (63)  ഹൃദയാഘാതം മൂലം മരിച്ചത്.
അഷ്‌റഫിന്റെ മരണ വാർത്ത അറിഞ്ഞതിനെ തുടർന്ന് നെഞ്ചു വേദന അനുഭവപ്പെട്ട ജമാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.  അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന ജമാൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് മരിച്ചത്.
അഷറഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും.   ഖബറടക്കം വൈകുന്നേരം മൂന്നുമണിക്ക് പടിഞ്ഞാറേ പള്ളി ഖബർസ്ഥാനിൽ.
അഷ്‌റഫിന്റെ ഭാര്യ അസീബ. മക്കൾ : നൗഷിൻ, മുഹമ്മദ് ഷഹ്സാദ്, മുഹമ്മദ് ശമിൽ.
ജമാലിന്റ ഖബറടക്കം തീരുമാനമായില്ല. ഭാര്യ : ഷമീന. മക്കൾ : സുമി,  ഫായിസ്,  താഹിർ,  ഷെമി. മരുമകൻ : മുസ്തഫ.
പരേതയായ ആമിനയാണ് ഇവരുടെ മാതാവ്.
സഹോദരങ്ങൾ: റഹ്മത്തലി, ശരീഫ്, ഷുക്കൂർ, റഷീദ്.