ഗുരുവായൂര്‍ :  പ്രാവുകള്‍ കൂട്ടത്തോടെ പറന്ന ശബ്ദം കേട്ട്  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആന വിരണ്ടത് പരിഭ്രാന്തി പരത്തി. സന്ധ്യക്ക് ആറരയോടെയാണ് സംഭവം. കരുതലായി നിറുത്തിയിരുന്ന കുട്ടിക്കൊമ്പന്‍ അയ്യപ്പന്‍ കുട്ടിയാണ് വിരണ്ടത്. ചങ്ങലയിലായിരുതിനാല്‍ ആനക്ക് ഓടാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ പാപ്പാന്മാര്‍ ആനയെ വരുതിയിലാക്കി പുറത്തേക്ക് കൊണ്ടുവന്നു. പിന്നീട് ലോറിയില്‍ കയറ്റി ആനത്താവളത്തില്‍ കൊണ്ടുപോയി തളച്ചു.