mehandi banner desktop
Chavakkad online

ഗോപീകൃഷ്ണന് വിഷ്ണുവിന്‍റെ കുത്തേറ്റു – ആനക്കോട്ടയില്‍ കൂട്ടയോട്ടം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഗുരുവായൂര്‍ : ആനക്കോട്ടയില്‍ കൊമ്പന്‍ ഗോപീകൃഷ്ണന് മറ്റൊരു കൊമ്പനായ വിഷ്ണുവിന്റെ കുത്തേറ്റു. കാലില്‍ കുത്തേറ്റ ഗോപീകൃഷ്ണന് നിസ്സാര പരിക്കേറ്റു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ആനകള്‍ക്ക് ചോറുകൊടുക്കുന്നതിനായി കോട്ടയുടെ നടുമുറ്റത്തേക്ക് കൊണ്ടുവന്നതായിരുന്നു. വിഷ്ണു പ്രകോപിതനായി ഗോപീകൃഷ്ണനെ കുത്തുകയായിരുന്നു. ഗോപീകൃഷ്ണന്‍ ഒഴിഞ്ഞുമാറിയതിനാലാണ് വലിയ പരിക്കേല്‍ക്കാതിരുന്നത്. പേടിച്ച ഗോപീകൃഷ്ണന്‍ വേഗം ഓടിപ്പോയി. ഇതു കണ്ടുനിന്ന ലക്ഷ്മീകൃഷ്ണ എന്ന പിടിയാന ഭയന്ന് കോട്ടയുടെ തെക്കുഭാഗത്തേക്കോടി. പാപ്പാന്‍മാര്‍ ചേര്‍ന്ന് മൂന്നാനകളെയും വരുതിയിലാക്കി. ഈസമയം ആനക്കോട്ടയിലുണ്ടായിരുന്ന സന്ദര്‍ശകരെ പുറത്താക്കി. കൊമ്പന്‍ ഗോപീകൃഷ്ണന് ഡോക്ടര്‍മാര്‍ കുത്തിവെപ്പ് നല്‍കി. വിഷ്ണുവിന് മദപ്പാട് തുടങ്ങാറായതുകൊണ്ടാണ് പ്രകോപിതനായതെന്ന് പറയുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.