Header

പരിസ്ഥിതി ദിനാചരണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പരിസ്ഥിതി വാരാഘോഷം വൃക്ഷതൈ വിതരണം ചെയ്ത് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മൊയ്‌നുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ജാഥ സ്‌ക്കൂള്‍ മാനേജര്‍ വി.കെ.അബ്ദുള്ളമോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ വൃക്ഷതൈകള്‍ നട്ടു. ജൈവകൃഷിക്ക് തുടക്കമിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയായി. സ്‌ക്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പി.എം.റംല പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ ടി.ഇ. ജെയിംസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചാവക്കാട് : ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ പരിസ്ഥിതിദിനാചരണം പ്രധാന അധ്യാപിക ടി ടി ബീന ഉദ്ഘാടനം ചെയ്തു വൃക്ഷതൈനടീല്‍, വിളംബര ജാഥ, പൊതുയോഗം എന്നിവയും നടന്നു. അധ്യാപകരായ എ.ടി മേരി , വി.എല്‍ കത്രീന, ജോഷി ജോസഫ്, വിദ്യാര്‍ഥികളായ സ്‌നേഹ പ്രവീണ്‍, കെ എ ആദിത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ചാവക്കാട്: എം.ആര്‍.ആര്‍.എം.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ അത്താഴക്കൂട്ടം നന്മ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പ്രധാനാധ്യാപിക സരിത അധ്യക്ഷയായി. അധ്യാപിക ഷീബ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിസ്ഥിതി കണ്‍വീനര്‍ കെ.ആനന്ദന്‍, പിടിഎ പ്രസിഡന്റ് ഫിറോസ് പി.തൈപറമ്പില്‍, വൈസ് പ്രസിഡന്റ് ബഷീര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടും വിതരണം ചെയ്തും പരിസ്ഥിതി ദിനം ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ് വൃക്ഷതൈ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി ജോജി തോമസ്, ട്രഷറര്‍ കെ.കെ. സേതുമാധവന്‍, യൂത്ത് വിങ് പ്രസിഡന്റ് ഇ.എ.ഷിബു, സെക്രട്ടറി അബു താഹിര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാവക്കാട്: 80 വര്‍ഷം പഴക്കമുള്ള മാവിനെ ആദരിച്ച് കടപ്പുറം ഗവ.ഫിഷറീസ് യൂ.പി.സ്‌ക്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.എ ജോസഫ് പരിസ്ഥിതി ലോഗോ പ്രകാശനം ചെയ്തു. അധ്യാപകരായ വിനോയ്, ലൗലിന്‍ റോസ്, എറ്റി എന്നിവര്‍ പ്രസംഗിച്ചു. ചാവക്കാട്: അമൃതവിദ്യാലയത്തില്‍ പരിസ്ഥിതി ദിനാചരണം കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യ പ്രദര്‍ശനം, ടാബ്ലോ, ചിത്രരചന മത്സരം എന്നിവയും ഉണ്ടായി. ഗുരുവായൂര്‍ : ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോകപരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.എഫ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പയറുവര്‍ഷ ദിനമായി ആചരിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റ്ങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.രതി യും വൃക്ഷ തൈ വിതരണോദ്ഘാടനം ടെമ്പിള്‍ എ.എസ്.ഐ പി.വേണുഗോപാലും നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. പ്രധാദ്ധ്യാപിക സരസ്വതി അന്തര്‍ജനം, അധ്യാപകരായ കെ.കെ മനോജ്, എം.വി മധു തുടങ്ങിയവര്‍ സംസാരിച്ചു. [/et_pb_text][et_pb_gallery admin_label=”Gallery” gallery_ids=”2064,2065,2066,2067,2068,2069″ fullwidth=”off” posts_number=”6″ show_title_and_caption=”on” show_pagination=”on” background_layout=”light” auto=”off” hover_overlay_color=”rgba(255,255,255,0.9)” caption_all_caps=”off” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.