mehandi banner desktop
Chavakkad online

കോടതി അങ്കണത്തില്‍ പരിസ്ഥിതിക്കായി കൈകോര്‍ത്തു

Ft

ചാവക്കാട്: പരിസ്ഥിതി സംരക്ഷണം പൊതുസമൂഹം ഒന്നിച്ചേറ്റെടുക്കണമെന്ന് ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയുമായ കെ.എന്‍.ഹരികുമാര്‍.  ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് കോടതി അങ്കണത്തില്‍ ചാവക്കാട് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടേയും ബാര്‍ അസോസിയേഷന്റേയും സംയുക്ത നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നമ്മുടെ നാട് മലിനമാകാതെ പരിശുദ്ധിയോടെ സംരക്ഷിക്കാന്‍ നാം ഓരോരുത്തര്‍ക്കും ചുമതലയും ഉത്തരവാദിത്വവുമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എന്‍.രഞ്ജിത് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.  ചാവക്കാട് മുന്‍സിഫ് സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുള്‍സമദ് അദ്ധ്യക്ഷത വഹിച്ചു.  ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി സി.എ.അജു, പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീകുമാര്‍, ബിജു വാലിപറമ്പില്‍, ഗോവിന്ദന്‍കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.