mehandi banner desktop
Chavakkad online

ചേറ്റുവ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് വിദ്യാര്‍ഥി – മൃതദേഹം കണ്ടെത്തി

fairy tale
ഗോപു (22)
ഗോപു (22)
planet fashion

വാടാനപ്പിള്ളി : ശനിയാഴ്ച വൈകീട്ട് ചേറ്റുവ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. മൃതദേഹം കണ്ടെത്തി. അന്തിക്കാട് പുത്തന്‍പീടിക തെക്കൂട്ട് ദിലീപ്കുമാറിന്റെ മകന്‍ ഗോപു (22) വിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏത്തായി ബീച്ചില്‍ കരയ്ക്കടിയുകയായിരുന്നു.  വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിദ്യ എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ: ശ്യാമള. സഹോദരന്‍: ഗോകുല്‍.

ശനിയാഴ്ച്ച വൈകുന്നേരം 5.30 നാണ് സംഭവം.  സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് ചേറ്റുവ പാലത്തില്‍ നിന്നും ഒരാള്‍  പുഴയിലേക്ക്  ചാടുന്നതായി കണ്ടത്. വിവരമറിയച്ചതിനെ തുടര്‍ന്ന് ചാവക്കാട്, വാടാനപ്പിള്ളി പോലീസ്, ഗുരുവായൂര്‍ ഫയര്‍ ഫോഴ്സ്, ചാവക്കാട് തഹസില്‍ദാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും മത്സ്യബന്ധന ജീവനക്കാരുടെയും സഹായത്തോടെ രാത്രി ഏറെ വൈകിയും  തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

 

Comments are closed.