ചാവക്കാട്: തൊട്ടാപ്പ് നിറക്കൂട്ട് മതേതരകൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് തൊഴിലുപകരണങ്ങളും ധന സഹായവും വിതരണം ചെയ്തു.  കുന്ദംകുളം ഡി വൈ എസ് പി. പി വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് റഷീദ് നാലകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി മുഖ്യാതിഥിയായി. പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി  ചെയര്‍പേഴ്‌സന്‍ ഷംസിയ തൗഫീഖ്, കെ കെ ഹംസകുട്ടി, ഡോ: ഹരിനാരായണന്‍, കെ എം ഇബ്രാഹീം, പി സി റഫീഖ്, സി പി കോയ, വി ബി പവിത്രന്‍, സലീം, മാലിക്ക്, മുരളി, സജീവ് കൊപ്പര, എന്നിവര്‍ പ്രസംഗിച്ചു.