വടക്കേകാട് : വടക്കേകാട് പോലീസ് സ്റ്റേഷൻ വളപ്പിൽ അഗ്നിബാധ രണ്ടു ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. നിരവധി ബൈക്കുകളിൽ ഭാഗികമായി തീ പടർന്നു. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം. വൈദ്യുതി കമ്പികൾ കൂട്ടിമുട്ടി തീപ്പൊരി വീണതാവാം അഗ്നിബാധക്ക് കാരണമെന്ന് കരുതുന്നു.
സ്റ്റേഷനിലെ പോലീസുകാരന്റെ ബുള്ളറ്റും കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറുമാണ് പൂർണ്ണമായും കത്തിനശിച്ചത്.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ പോലീസുകാരനും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി.