ഗുരുവായൂര്‍ : നഗരസഭയിലെ കാരയൂര്‍ ഇ.എം.എസ്. സ്മാരക ഭവന സമുച്ചയത്തിന് ശാപമോക്ഷമായി. വീടില്ലാത്ത പട്ടികജാതി കുംടിംബങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ താക്കോല്‍  ഒന്നാം നമ്പര്‍ ഭവനത്തിന് അര്‍ഹയായ അരീക്കര മിനിയ്ക്ക് കൈമാറി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍  കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയിലെ 43ാം വാര്‍ഡില്‍  55 സെന്റ് സ്ഥലത്ത് 6 കുടുംബങ്ങള്‍ക്ക് താമസിക്കാനായി 65 ലക്ഷം രൂപ ചെലവിട്ടാണ് ഭവനസമുച്ചയം നിര്‍മ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ഫ്ലാറ്റുകള്‍  ഗുണഭോക്താക്കള്‍ക്ക് കൈമാറാത്തതിനെ കുറിച്ച് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തടര്‍ന്നാണ് ഇവ കൈമാറുന്നതിനുള്ള നടപടികള്‍ ത്വരിതമാക്കിയത്.