ചാവക്കാട് : പ്രളയബാധിതകാലത്ത് രക്ഷാപ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ സംഗമവും അനുമോദന ചടങ്ങും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ചാവക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
കാശ് കുടുക്കയിൽ സൊരുക്കൂട്ടിയ തുക പ്രളയ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്ത ഇഹ്‌സാൻ, ഇർഫാൻ, ഇമ്രാൻ എന്ന 3 കുരുന്നുകളെ മുതൽ റിലീഫ് ക്യാമ്പിൽ പ്രായം വകവെക്കാതെ സജീവമായി സേവനം നിർവഹിച്ച വയോധികൻ സ്വാലിഹ് തങ്ങൾ തുടങ്ങി റിലീഫ് ക്യാമ്പുകളിൽ സ്തുത്യർഹമായ സേവന പരിശ്രമങ്ങൾ നിർവഹിച്ച അടിമാലി സ്വദേശിയും അധ്യാപകനുമായ അബ്ദുൽ അസീസ്നേയും ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ ഐ ആര്‍ ഡബ്ലിയു മെമ്പർമാരായ ഷറാഫത്, കബീർ ബ്ലാങ്ങാട്,
ഓവുങ്ങല്‍ ഇമ്പാക്റ്റ് ക്ലബ്ബ് അംഗങ്ങള്‍, രാജാ സ്കൂള്‍, ഒരുമനയൂർ നാഷണൽ ഹുദ സ്കൂള്‍ റിലീഫ് ക്യാമ്പുകൾ സ്തുത്യർഹമായ രീതിയിൽ നടത്തിയ ക്യാമ്പ് കൺവീനർമാരെയും ഗ്രൂപ്പ് അംഗങ്ങളെയും ചടങ്ങില്‍ അനുമോദിച്ച.
ഏരിയാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഇല്യാസ് മുതുവട്ടൂർ, ജില്ലാ സമിതിയംഗം ഒ കെ റഹീം, ഏരിയാ സമിതിയംഗം ഷമീർ പാലയൂർ
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി ബി ആരിഫ്, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ഓവുങ്ങൽ, ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയാ പ്രസിഡന്റ് ഷംസുദ്ദീൻ മുതുവട്ടൂർ, എസ്.ഐ. ഒ ഏരിയാ പ്രസിഡന്റ് ആഫീഫ് ബിൻ അലി എന്നിവർ സംസാരിച്ചു.

ഫോട്ടോ : സോളിഡാരിറ്റി ജില്ല പ്രസിഡന്റ് പി ബി ആരിഫ്  അബ്ദുൽ അസീസ് മാഷെ ആദരിക്കുന്നു