ചാവക്കാട് : ഓവുങ്ങൽ ഇംപാക്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് അസോസിയേഷൻ ദുബായ്, സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് വിന്നേഴ്സ് ട്രോഫിക്കും, ഡൂ സ്പോർട്സ് ഗുരുവായൂർ റണ്ണേഴസ് ട്രോഫിയ്ക്കും വേണ്ടിയുള്ള മൂന്നാമത് ഓൾ കേരള ഫ്ളെഡ്ലൈറ്റ് വൺഡേ ഫുട്ബോൾ ടൂർണമെന്റ് നടന്നു. വാർഡ് കൗൺസിലർ രാജലക്ഷ്മി, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി അസ്‌ലം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അഫ്സൽ കാതിയാളം, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി യാസർ അബ്ദുൽ റസാക്ക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
24 ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ഫാൽക്കൺ എഫ് സി ഒളരി വിന്നേഴ്സും, സീസൺ കളക്ഷൻ സ്‌പോൺസേർഡ് ഒ ആര്‍ പി സി കേച്ചേരി റണ്ണേഴ്സും ആയി,
വിജയികൾക്ക് ഓവുങ്ങൽ പള്ളി മദ്രസ പ്രസിഡണ്ട് അക്ബർ പെലയമ്പാട്ട് ട്രോഫികൾ വിതരണം ചെയ്തു.