ചാവക്കാട്: താലൂക്ക് ഓഫീസ് പരിസരത്തെ ഓട്ടോറിക്ഷ പാര്‍ക്കിന് സമീപത്തു നിന്നും കളഞ്ഞുകിട്ടിയ തുകക്ക് അവകാശി എത്തിയില്ല. കഴിഞ്ഞ നാലിനാണ് അഞ്ചക്കസംഖ്യ വരുന്ന തുക കേരള കോഗ്രസ്(എം)ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മലിന് കളഞ്ഞുകിട്ടിയത്. പണം ഇദ്ദേഹം ചാവക്കാട് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിച്ചെങ്കിലും ഇതുവരെ അവകാശി എത്തിയിട്ടില്ല. പണം നഷ്ടപ്പെട്ട വ്യക്തി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാല്‍ തുക ലഭിക്കും.