ഗുരുവായൂർ : ചൊവ്വല്ലൂർപടിയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പീടിക വരാന്തയിൽ കിടന്നുറങ്ങിയിരുന്ന രംഗനാഥൻ (47), സുധാകരൻ (32), ഷണ്മുഖൻ (46), രാജീവ് 32) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേഴിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.