ചേറ്റുവ: ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ചേറ്റുവ ഫിഷറീസ് റോഡിന് അരുകിൽ മസ്കറ്റ് കെഎംസിസി തൃശ്ശൂർ ജില്ല കമ്മറ്റിയും, മുസ്ലീം ലീഗ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ സഹകരണത്തോടെ നിർധന കുടുംബത്തിന് പണി കഴിപ്പിച്ച് നല്കുന്ന ബൈത്തു റഹ്മ വീടിന്റെ തറക്കല്ലിടൽ കർമ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വി.പി. അബ്ദുൾ ലത്തീഫ് ഹാജി അധ്യക്ഷ വഹിച്ചു. പി.എ അബ്ദുൾ വഹാബ് പ്രാർത്ഥന നടത്തി. കെ എം സി സി മസ്കറ്റ് തൃശ്ശൂർ ജില്ല കമ്മറ്റി സെക്രട്ടറി ശക്കീർ പുത്തൻപുര ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന മുസ്ലീം ലീഗ് സെക്രട്ടറി സി.എച്ച് റഷീദ് മുഖ്യ അതിഥിയായിരുന്നു. ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, മണ്ഡലം പ്രസിഡന്റ് ആർ.വി അബ്ദുൾറഹീം, നാസർ കൊടുങ്ങല്ലൂർ ( കെ എം സി സി മസ്കറ്റ് തൃശ്ശൂർ ജില്ല), ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇർഷാദ് കെ ചേറ്റുവ, ഒന്നാം വാർഡ് മുസ്ലീം ലീഗ് പഞ്ചായത്ത് മെമ്പർ സുമയ്യ സിദ്ദിഖ്, കബീർ നാട്ടിക (കെ എം സി സി), ബഷീർ ചേറ്റുവ, ബി.എം.റ്റി. റൗഫ്, ആർ.വി. യൂസഫ്, സുബൈർ വലിയകത്ത്, ആർ.വി. സാദിഖ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് ആർ.എം. സിദ്ധി, സെക്രട്ടറി പി.എം. റാഫി തുടങ്ങിയവർ പ്രസംഗിച്ചു.