തിരുവത്ര : ഹിന്ദുയിസത്തെ സയണിസമാക്കി മാറ്റാനുള്ള ആർ എസ് എസ് നീക്കത്തെ ചെറുത്തു തോല്പിക്കാൻ യഥാർത്ഥ ഹിന്ദുക്കൾ മുന്നോട്ടു വരുന്ന കാഴ്ച്ചയാണ് ഇപ്പോൾ ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബാലചന്ദ്രൻ വടക്കേടത്ത്. സെക്കുലർ ഫോറം വെസ്റ്റ് ഏരിയ സംഘടിപ്പിച്ച സി എ എ, എൻ ആർ സി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ കൊന്നവർ തന്നെയാണ് പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലുന്നത്
വിവേചനത്തിന്റെ നിയമമാണ് സി എ എ. ജനങ്ങൾ എതിർത്തു തോൽപ്പിക്കുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത സാഹിത്യകാരൻ സി വി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തിരുവത്ര ടി എം മഹലിൽ നടന്ന സെമിനാറിൽ സെക്കുലർ ഫോറം വെസ്റ്റ്‌ ഏരിയാ ചെയർമാൻ മനയത്ത് യൂസുഫ് അധ്യക്ഷത വഹിച്ചു.
ടി എസ് നിസാമുദീൻ, ഡോ. ടി വി മുഹമ്മദലി, കണ്ടമ്പുള്ളി ഉണ്ണി, കാസിം സെയ്ത്, കെ വി ഷാനവാസ്, കെ നവാസ്, ഫിറോസ് പി തൈപ്പറമ്പിൽ, നൗഷാദ് തെക്കുംപുറം, പി കെ സെയ്താലിക്കുട്ടി, പി എം നാസർ, എം എസ് ശിവദാസ്, അബ്ബാസ് തിരുവത്ര, പി പി അബ്ദുസലാം, അക്ബർ പെലേംപാട്ട്, അഷ്‌റഫ്‌ കാളിയത്, അഡ്വ. കെ എസ് എ ബഷീർ, മംഗല്യ മുഹമ്മദ്‌, വി പി സുബൈർ ദുൽഹൻ, ഷുക്കൂർ പാലയൂർ ലത്തീഫ് പാലയൂർ എന്നിവർ സംസാരിച്ചു.