ഗുരുവായൂര്‍:  ഗുരുവായൂര്‍ നഗരസഭ  26 -ാം വാര്‍ഡും ഇരിങ്ങപ്പുറം ക്ഷേത്രായൂര്‍ ഫാര്‍മസിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. 100 കണക്കിന് പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോക്ടര്‍ വാസുദേവന്‍ കെ. നമ്പൂതിരി ഡോക്ടര്‍ ഒ. ആരതി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വാര്‍ഡ് കൗസിലര്‍ അഭിലാഷ് വി. ചന്ദ്രന്‍, ഡോക്ടര്‍ കൃഷ്ണദാസ്  എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.