തിരുവത്ര : സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ വണ്‍ നേടിയ ഹദ്ന നസ്മിലയെ  ജനാധിപത്യ മഹിളാ അസോസിയേഷന്‍ അനുമോദിച്ചു. സര്‍സയിദ് സ്കൂള്‍ വിദ്യാര്‍ഥിയും തിരുവത്ര പേള സാദി ഭാനുവിന്റെ മകളാണ് ഹദ്ന. അസോസിയേഷൻ ഭാരവാഹികളായ ഹേന മോഹനൻ, പ്രിയ മനോഹരൻ, ഫാത്തിമ ഹനീഫ, സുബൈദ അഷറഫ്, സജ്ന ഷാഹു എന്നിവർ ഹദ്നയുടെ വീട്ടിലെത്തിയാണ് പുരസ്കാരം നല്‍കിയത്.