ചാവക്കാട് : ലോകപരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ
കേരളത്തിൽ ഒന്നരലക്ഷം വൃക്ഷത്തൈകൾ നടുന്നതിനോടനുബന്ധിച്ച് ചാവക്കാട് വെസ്റ്റ് മേഖലയിലെ കോട്ടപ്പുറം ഈസ്റ്റ്‌ യൂണിറ്റിൽ വൃക്ഷത്തൈ നടല്‍ മേഖലാ സെക്രട്ടറി എം ജി കിരൺ ഉദ്ഘാടനം ചെയ്തു. കെ പി വത്സലന്‍ സ്മാരക അംഗനവാടി പരിസരത്ത് നടന്ന ചടങ്ങില്‍ മുനീർ പി എസ്, ഗിരീഷ്‌ ബാബു, ശ്രീകുമാർ, ശ്രീജിത്ത്‌, അംഗൻവാടി ടീച്ചർമാരായ ജോയ്സി, വത്സല എന്നിവർ പങ്കെടുത്തു.