പാലയൂര്‍ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പാലയൂർ ജൈവ കർഷക സംഘം “ഓരോ വീട്ടിലും ഓരോ വൃക്ഷ തൈ ” എന്ന ആശയം മുൻനിർത്തി പാലയൂർ പ്രദേശ വാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വൃക്ഷ തൈ വിതരണം ചെയ്‌തു. ചാവക്കാട് എ .എസ്‌ ഐ അനിൽ മാത്യു ഡോക്ടർ ഗ്രേസി സക്കറിയക്ക്‌ തൈ നല്‍കി ഉദ്ഘാടനം ചെയ്തു. മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചു അനീഷ് പാലയൂർ പ്രഭാഷണം നടത്തി. കർഷക സംഘം പ്രസിഡണ്ട് സി എൽ ആന്റണി അധ്യക്ഷ്യനായി. സി എം മുജീബ്, ലിജി പ്രേമൻ, ഷഹർബാൻ, ജലാൽ, ദേവാനന്ദൻ എന്നിവർ പ്രസംഗിച്ചു. പി പി അബ്ദുൽ സലാം സ്വാഗതവും വനജ പ്രകാശൻ നന്ദിയും പറഞ്ഞു.