ഗുരുവായൂർ : കെ കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂര്‍ റെയിവേ സ്റ്റേഷനിൽശ്രീ മുരളീധരൻ എംഎൽഎ വൃക്ഷത്തൈ നട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഫ്രാൻസിസ്, ഡി സി സി ജനറൽ സെക്രട്ടറിമാരായ വി വേണുഗോപാൽ, സജീവൻ കുരിയച്ചിറ, കാർഷിക ബാങ്ക് പ്രസിഡൻറ് എ പി മുഹമ്മദുണി, ശശി വാറണാട്ട്, വാസു കോട്ടോൽ, ശിവൻ പാലിയത്ത്, സ്റ്റഡി സെന്റർ ഭാരവാഹികളായ കെ ബി വിജു, രാജേന്ദ്രൻ കണ്ണത്ത്, ഉണ്ണികൃഷ്ണൻ മത്രംക്കോട്, കമ്മറുദീൻ, കെ ബി ധനേഷ്, മോഹനകൃഷണൻ, സനീഷ് വെള്ളറ, ഗോകുൽ ഗുരുവായൂർ, ഷാജു, സാബു എന്നിവർ നേതൃത്വം നൽകി
ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .സൈക്കിൾ റാലി,വൃക്ഷത്തൈ നടീൽ, വിതരണം ജൈവ വൈവിധ്യ പാർക്ക് പി.റ്റി.എ. പ്രസിഡണ്ട് ഹംസഅമ്പലത്ത് വീട്ടിൽ ഉദ്ഘാടനം ചെയ്തുഹെഡ്മാസ്റ്റർ വി.ഒ.ജെയിംസ് അദ്ധ്യക്ഷനായി പ്രിൻസിപ്പൽ സജിത്ത വി.സന്ദേശം നൽകി എൻ.ജെ ജെയിംസ്,ജലി ജ് കെ.ജെ. എന്നിവർ സംസാരിച്ചു
പരിസഥിതി ദിനത്തിൽ ചാവക്കാട് വികസന വിദ്യാകേന്ദ്രത്തിൽ വൃക്ഷത്തൈ നട്ടു. ചാവക്കാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എ.സി.ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
നോഡൽ പ്രേരക് ടി ബി ശാലിനി, ലൈബ്രറേറിയൻ അംബിക എന്നിവര്‍ സംബന്ധിച്ചു.
വടക്കേകാട് : ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ ലോക പരിസ്ഥിതിദിനാഘോഷം പ്രധാന അധ്യാപിക ടി ടി ബീന ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി റാലി, പ്രതിജ്ഞ, വൃക്ഷതൈനടീല്‍, ജൈവവൈവിധ്യപാര്‍ക്ക് ഉദ്ഘാടനം തുടങ്ങിയവയും നടന്നു. എം പി ടി എ പ്രസിഡന്റ് പ്രീന അനില്‍, അധ്യാപകരായ വിഎല്‍ കത്രീന, പി ജെ ഷിന്റോ, ഷീനതോമസ്, ഷിഷി ലാസര്‍, സി ജി ലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഫോട്ടോ :1. കെ മുരളീധരന്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൃക്ഷത്തൈ നടുന്നു
2. ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ നടത്തിയ പരിസ്ഥിതിദിനാഘോഷം പ്രധാന അധ്യാപിക ടി ടി ബീന ഉദ്ഘാടനം ചെയ്യുന്നു
3. ചാവക്കാട് വികസന വിദ്യാകേന്ദ്രത്തിൽ എ സി ആനന്ദന്‍ വൃക്ഷത്തൈ നടുന്നു