mehandi new

കാല്‍നട യാത്രികന്‍ കാറിടിച്ച് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

accident death guruvayurഗുരുവായൂര്‍ : നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുവായൂര്‍ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരന്‍ മരിച്ചു. പടിഞ്ഞാറെനടയില്‍ നരേങ്ങത്ത് പറമ്പില്‍ ചീരേടത്ത് ഗോപാലകൃഷ്ണന്റെ മകന്‍ രാമാനന്ദനാണ് മച്ചത്. 10 വര്‍ഷത്തോളമായി ഗുരുവായൂര്‍ ദേവസ്വത്തിലാണ് ജോലിചെയ്യുന്നത്. കൗസ്തൂഭം റസ്റ്റ്ഹൗസിലെ ജീവനക്കാരനാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് അഞ്ഞൂര്‍കുന്നത്തുള്ള താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ കോട്ടപ്പടിയില്‍വച്ചാണ് കാറിടിച്ചത്. രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചു. സംസ്‌കാരം നാളെ പടിഞ്ഞാറെനടയിലെ തറവാട്ട് വളപ്പില്‍ നടക്കും. അപകടത്തിനിടയാക്കിയ കാര്‍ ഗുരുവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Claps

Comments are closed.