
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കുഴങ്ങരയിലെ വലിയപറമ്പിൽ വീട്ടിൽ ബ്രോഡ് വേ സാലിഹിൻ്റെ മകൻ മുഹമ്മദ് റാസിൽ(22) ആലുവ തോട്ടുമുഖത്ത് വാഹനപകടത്തിൽ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് താമസം. റാസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇന്ന് വൈകിട്ട് 7 മണിയോടെ ആലുവ തോട്ടുമുഖത്തെ മഹിളാലയം കവലക്ക് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് റാസിലിനെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവയിലെ രാജഗിരി ആശുപത്രി മോർച്ചറിയിൽ. മാതാവ്: ബിൻസി.




Comments are closed.