വടക്കേകാട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

വടക്കേകാട് : സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. മണികണ്ടേശ്വരം ഉമാ മഹേശ്വര ക്ഷേത്രകുളത്തിനു സമീപം വാടക കോർട്ടേഴ്സിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ പ്രദീപ്, സജിത ദമ്പതിമാരുടെ മക്കളായ സായ്ദീപ് (12), സത്വിക് (10) എന്നിവരാണ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. തിരുവളയന്നൂർ സ്കൂൾ വിദ്യാർത്ഥി കളാണ്ഇ രുവരും. സ്കൂൾ വിട്ട്h വീട്ടിൽ തിരിച്ചെത്തിയ ഇരുവരും കുളിക്കാൻ പോയതായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

വടക്കേകാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



Comments are closed.