
മണലൂർ: മകളുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ച് മണലൂർ സ്വദേശി മരിച്ചു. മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡ് തിണ്ടാറ്റ് റോഡിൽ ഒലക്കേങ്കിൽ ദേവസ്സിയുടെയും ഗ്രേസിയുടെയും മകൻ സ്റ്റീഫൻ (49) ആണ് മരിച്ചത്. ഇന്ന്(ഞായറാഴ്ച )വൈകീട്ട് അഞ്ചോടെ അയ്യന്തോൾ ചുങ്കത്തിന് സമീപമായിരുന്നു അപകടം.

അമിതവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ മകൾ സാനിയയ്ക്ക് പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ മുന്നൂറ് മീറ്ററോളം സ്റ്റീഫനെ വലിച്ചിഴച്ചു കൊണ്ടുപോയതായും പിന്നാലെയെത്തിയ വാഹനത്തിലുള്ളവർ ബഹളംവെച്ചതിനെ തുടർന്നാണ് കാർ നിർത്തിയത്. സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സാനിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ: ലൈജി. മറ്റുമക്കൾ: ഷാൽമിയ, ഷിയ. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ(തിങ്കളാഴ്ച )മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.



Comments are closed.