ഗുരുവായൂര്‍: സെന്റ് ആന്റണീസ് ഇടവക സംഘടിപ്പിച്ച ‘ബോണ്‍നത്താലെ’ വര്‍ണാഭമായി. ദേവാലയത്തില്‍ നിന്ന് കിഴക്കെനടയിലേക്ക് നടന്ന കരോള്‍ ഘോഷയാത്രയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്നു. വൈകീട്ട് നടന്ന ദിവ്യബലിക്ക് ശേഷം വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫ്‌ളാഷ് മോബ്, സാന്താക്ലോസുമാര്‍, മാലാഖമാരുടെ വേഷം ധരിച്ച കുട്ടികള്‍, കരോള്‍ ഗായകര്‍, പുല്‍ക്കൂട് എന്നിവ യാത്രയില്‍ അണിനിരന്നു. ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം നടന്ന സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. ജോസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രഫഷണല്‍ സി.എല്‍.സി. അതിരൂപത പ്രസിഡന്റ് എം.പി. ജെറോം, പി.ഐ.ലാസര്‍, പി.ഐ. ജോസഫ്, ജോര്‍ജ് പോള്‍ നീലങ്കാവില്‍, മേഴ്‌സി ജോയ് എന്നിവര്‍ സംസാരിച്ചു. ഡേവിസ് മുട്ടത്ത്, പി.എല്‍. വിന്‍സെന്റ്, സി.ടി. ജോസ്, പി.ടി. ഫ്രാന്‍സി, ജോഷി മോഹന്‍, ഇ.കെ. ജോമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.