Header

ഗുരുവായൂരിന്‍റെ വികസന ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തുമെന്ന് മുഖ്യമന്ത്രി

ഗുരുവായൂര്‍: ഗുരുവായൂരിന്‍റെ വികസന ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭാധ്യക്ഷ പറഞ്ഞു. ഗുരുവായൂരിന്‍റെ വികസനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കാനായി തിരുവനന്തപുരത്തെത്തിയ നഗരസഭാധ്യക്ഷയും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പ്രത്യേക ശ്രധചെലുത്തുമെന്ന ഉറപ്പ് നല്‍കിയത്. മേല്‍പ്പാലം യാഥാര്‍ഥ്യമാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
നഗരസഭാധ്യക്ഷ പ്രഫ.പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിര്‍മല കേരളന്‍, സുരേഷ് വാര്യര്‍, എം. രതി, മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, കൗണ്‍സിലര്‍ ഹബീബ് നാറാണത്ത് എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിമാരെയും മറ്റ് മന്ത്രിമാരെയും കണ്ടത്. എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, ഗീത ഗോപി എന്നിവരും നഗരസഭ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങളുന്നയിച്ച് മന്ത്രിമാരായ തോമസ് ഐസക്, എ.സി. മൊയ്തീന്‍, കെ.ടി. ജലീല്‍ എന്നിവര്‍ക്കും നിവേദനം നല്‍കി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ നടപ്പാക്കി വരുന്ന സംസ്‌കരണ പദ്ധതിയെ കുറിച്ച് ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ.വാസുകിയുമായും ചര്‍ച്ച നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ പ്രത്യേക യോഗം വിളിക്കാമെന്ന് ഡയറക്ടര്‍ ഉറപ്പ് നല്‍കി.

thahani steels

Comments are closed.