ഗുരുവായൂര്‍: കേന്ദ്ര ടൂറിസം പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ ആനക്കോട്ട ഉടന്‍ നവീകരിക്കണമെന്ന് എഐവൈഎഫ് പൂക്കോട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ എ പ്രേംനാഥ് (മെട്രോ ലിംങ്‌സ് ഹാള്‍) നഗറില്‍ നടന്ന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.  പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. കെ  ജി രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൂക്കോട് ലോക്കല്‍ സെക്രട്ടറി എം എം സുനില്‍കുമാര്‍, മണ്ഡലം കമ്മറ്റി അംഗങ്ങളായ സി ഗംഗാധരന്‍, കെ കെ ജ്യോതിരാജ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എന്‍ പി നാസര്‍, നഗരസഭ കൗണ്‍സിലര്‍ അഭിലാഷ് വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി എം സജീഷ് സ്വാഗതവും സ്റ്റാന്‍ലി ചിരിയങ്കണ്ടത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ ജി രതീഷ് (പ്രസിഡണ്ട്), പി എം സജീഷ് (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.