mehandi new

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്നും പകര്‍ച്ച വ്യാധികളും വ്യാപകം

fairy tale

deseasesപുന്നയൂര്‍ക്കുളം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികളും മയക്കുമരുന്നും വ്യാപകം.
പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അലംഭാവത്തിലെന്നാക്ഷേപം.
വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അകലാട്, മന്ദലാംകുന്ന്, അണ്ടത്തോട്, പെരിയമ്പലം, ആല്‍ത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ലേബര്‍ ക്യാമ്പുകളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് പകര്‍ച്ച വ്യാധിയുള്ളവരാണ് പലരുമെന്ന് മനസ്സിലായത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വിവിധ രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളാണ് കണ്ടെയത്. ഇവയില്‍ ക്ഷയരോഗവും മന്തും, മലേറിയയും, ത്വക്ക് രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുമുണ്ട്. മേഖലയില്‍ കഴിയുന്നവരുടെ കൃത്യം എണ്ണമോ മറ്റു വിരങ്ങളോ അധികൃതരുടെ കൈവശമില്ലാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് രോഗം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും പ്രായസമാകും. ഇതരം സംസ്ഥാന തൊഴിലാളികള്‍ക്കിടിയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുള്ളതാണ്. കഴിഞ്ഞ വര്‍ഷം അണ്ടത്തോട് മേഖലയില്‍ ഒരു ലേബര്‍ ക്യാംപില്‍ മഞ്ഞപ്പിത്ത രോഗ ബാധിതനെ കണ്ടത്തെിയത് വാര്‍ത്തയായിരുന്നു. മേഖലയില്‍ പലയിടങ്ങളിലും വൃത്തി ഹീനമായ അന്തരീക്ഷമാണുള്ളത്. നൂറുകണക്കിനു തൊഴിലാളികളാണ് ഇത്തരം സ്ഥലങ്ങളില്‍ തിങ്ങിത്താമസിക്കുന്നത്. ഇത്തരം ക്യാംപുകളിലും വൃത്തിഹീനമായ സാഹചര്യത്തിലാണു ആഹാരം പാചകം ചെയ്യുന്നത്. പല ക്യാമ്പുകളിലും പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലുമില്ലാതെ കനോലി കനാല്‍ തീരങ്ങളിലും കടപ്പുറത്തും പോകുന്നവരുമുണ്ട്. തുറസായ സ്ഥലങ്ങളിലാണു ഇവരുടെ മല മൂത്ര വിസര്‍ജ്ജനം. ഇത്തരം സാഹചര്യമാണു പകര്‍ച്ച വ്യാധികള്‍ പടരുന്നതിനു കാരണമാകുന്നതെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പും ജില്ലാ ആരോഗ്യ വിഭാഗവും പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് എത്തുന്നില്ല. പല ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത് ജനവാസമുള്ള കേന്ദ്രങ്ങളിലെ കെട്ടിടങ്ങള്‍ക്കു മുകളിലാണ്. ഇതര സംസ്ഥാന തൊഴിലാളികളിലെ ക്ഷയരോഗ ബാധിതരില്‍ നിന്നും രോഗം പടരാന്‍ സാധ്യതയുണ്ടെന്നു നാട്ടുകാര്‍ ഭയക്കുന്നു. ഇത്തരം രോഗികളെ കണ്ടത്തെി ബോധവത്ക്കരണം നടത്തി ശരിയായ ചികിത്സ നല്‍കണമെന്നാണ് പലക്യാമ്പുകളുടേയും പരിസരത്ത് താമസിക്കുന്നവരുടെ ആവശ്യം. പൊലീസ് പരിശോധനയില്‍ ഗുളികകള്‍ക്കൊപ്പം മയക്കുമരുന്നുകളും കണ്ടത്തെിയിട്ടുണ്ട്. ഇത്തരത്തില്‍ പെട്ട 3 സംഭവങ്ങളില്‍ പൊലീസ് കേസുമെടുത്തിട്ടുണ്ട്.

planet fashion

Comments are closed.