പുന്നയൂർ ഗ്രാമപഞ്ചായത്തിൽ സ്വഛ് ഭരത് ദിവസ് ആചരിച്ചു; 86 കിലോഗ്രാം മാലിന്യം ശേഖരിച്ചു

പുന്നയൂർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ൽ പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ദിവസമായി (സ്വഛ് ഭരത് ദിവസ്) ആചരിച്ചു. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ദുൽ സലിം കുന്നമ്പത്ത് സ്വാഗതം പറഞ്ഞു. മെമ്പർ അസ്‌ലം ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വിവിധ പൊതുപ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഐ ആർ ടി സി കോഓർഡിനേറ്റർ ബി.എസ്. ആരിഫ ക്യാമ്പയിൻ കോർഡിനേറ്റ് ചെയ്തു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 86 കിലോഗ്രാം മാലിന്യമാണ് ക്യാമ്പയിനിലൂടെ ശേഖരിച്ചത്.



Comments are closed.