mehandi banner desktop
Chavakkad online

ഗുരുവായൂർ മണ്ഡലം പ്രവാസി ലീഗ് മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി

Ft

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം പ്രവാസി ലീഗിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു. മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് അബ്ദുൽ സത്താർ ബോംബെ അധ്യക്ഷത വഹിച്ചു. , മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആബിദ് അഞ്ചങ്ങാടി, മുഹമ്മദ് അഷ്റഫിന് മെമ്പർഷിപ്പ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

Jan oushadi

ജില്ലാ പ്രവാസി ലീഗ് ജനറൽ സെക്രട്ടറി സി. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ആർ. ഷാഹു കടപ്പുറം സ്വാഗതമാശംസിച്ചു.

അബ്ദുള്ള തൈക്കാട്, ഹമീദ് കുമ്മത്ത്, കരീം അവിയൂർ, സി.എച്ച്. ഹനീഫ, നൗഷാദ് പാലയൂർ, ഷിഹാബ് തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി.

Comments are closed.