mehandi banner desktop
Chavakkad online

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 – 13 : സ്വാഗതസംഘം രൂപീകരിച്ചു

Ft

​ചാവക്കാട്: 2026-27 വർഷത്തെ ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10, 11, 12, 13 തീയതികളിലായി വി. ആർ. എം. എച്ച്. എസ്. എസ് തൈക്കാട്, സെന്റ് തെരേസസ് ഹൈസ്കൂൾ ബ്രഹ്മക്കുളം എന്നീവിടങ്ങളിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വി.ആർ.എം.എച്ച്.എസ്.എസ് തൈക്കാട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.വി. ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Jan oushadi

​5000-ൽ പരം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചേർന്ന യോഗത്തിൽ ജനറൽ കൺവീനറും പ്രിൻസിപ്പലുമായ ജിതമോൾ പി പുല്ലേലി സ്വാഗതം ആശംസിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ബി. സിന്ധു, കൺവീനർ നജീബ് (അധ്യാപക കൂട്ടായ്മ), സ്കൂൾ മാനേജർ വി.ബി. ഹീരലാൽ (വി. ആർ. എം. എച്ച്. എസ്. എസ് തൈക്കാട്), ജോയിന്റ് കൺവീനർമാരായ സി. ഡെയ്‌സ് മരിയ, ചിത്ര ആർ നായർ, സെന്റ് തോമസ് ചർച്ച് ബ്രഹ്മകുളം വികാരിയച്ഛൻ ഡേവിസ് പനങ്കുളം, വി. ആർ. എം. എച്ച്. എസ്. എസ് തൈക്കാട് സ്കൂൾ പിടിഎ പ്രസിഡന്റ് മധു കണ്ണഞ്ചിറ, സെന്റ് തെരാസസ് ഹൈസ്‌കൂൾ പിടിഎ പ്രസിഡന്റ് സി.സി റാഫേൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Comments are closed.