mehandi banner desktop
Chavakkad online

ചാവക്കാട് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

Ft

ചാവക്കാട്: എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കെ.പി. വത്സലൻ സ്മാരക പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. 2026 ഡിസംബർ ആറിന് ചാവക്കാട് എം.ആർ.ആർ.എം (MRRM) ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

Jan oushadi

സംഘാടക സമിതി രൂപീകരണ യോഗം ചാവക്കാട് നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടി.ടി. ശിവദാസൻ, എം.എം. രാധാകൃഷ്ണൻ, കെ.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, പീഡിയാട്രിക് കാർഡിയോളജി, ഒഫ്താൽമോളജി (നേത്രരോഗ വിഭാഗം), ഡെന്റൽ, ഇ.എൻ.ടി എന്നീ വിഭാഗങ്ങളിലെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. അമൃത മെഡിക്കൽ കോളേജിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക.

പരിശോധനയ്ക്ക് എത്തുന്നവർക്ക് ലഭ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. കൂടാതെ, നേത്ര വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.