ചാവക്കാട്: ദേശീയ പാതയിലെ കുഴികണ്ട് വെട്ടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.
അകലാട് സ്വദേശികളും ഓട്ടോ യാത്രികരുമായ ഖൈറുന്നിസ (28), മുഹമ്മദ് അനസ് (ഒമ്പത്), ഓട്ടോ ഡ്രൈവർ മുനീർ (30) എന്നിവർക്കാണ് പരിക്ക് പറ്റിയത്. വ്യാഴാഴ്ച്ച വൈകുന്നേരം നാലരയോടെ തിരുവത്ര അത്താണിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ദേശീയ പാത ചേറ്റുവ മുതൽ പൊന്നാനി വരെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികളും കുണ്ടുകളും രൂപപ്പെട്ടിരിക്കുകയാണ്. നാട്ടകാരും ജനപ്രതിനിധികളും നിരവധി പരാതികളുന്നയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.