ചാവക്കാട് :  കൊരട്ടി ഷറഫുദ്ദീൻ കുടുംബ സഹായ ഫണ്ട്‌ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ബേബിജോൺ ഷറഫുദ്ദീന്റെ കുടുംബത്തെ ഏൽപ്പിച്ചു. പുതിയറ സ്വദേശിയായ ഷറഫുധീന്‍ അബുദാബിയിൽ വെച്ച്‌ മരണപ്പെടുകയായിരുന്നു.  ഷറഫുദ്ദീന്റെ പ്രവാസികളായ സഹപ്രവർത്തകരും, പൊളിറ്റിക്സ്‌&ഫൺ എന്ന വാട്ട്സാപ്പ്‌ കൂട്ടായ്മയും കൂടിയാണ് ധനസമാഹരണം നടത്തിയത്‌. ചടങ്ങിൽ എം കൃഷ്ണദാസ്‌ കെ കെ മുബാറക്ക്‌, കെ എച്ച്‌ സലാം, എം ആർ രാധാകൃഷ്ണൻ, കെ എം അലി, പി പി നാരായണൻ, എ സി ആനന്ദൻ, കെ കെ രാജൻ, ടി എം ദിലീപ്‌. എം ജി കിരൺ, പി പി രണദേവ്‌ എന്നിവർ പങ്കെടുത്തു.