എടക്കഴിയൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് എടക്കഴിയൂരില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എടക്കഴിയൂർ യൂമ്മിറ്റ്‌ സെക്രട്ടറി കെ ബഷീറിനെ(മോഡേൺ) അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും യോഗവും.
എടക്കഴിയൂർ തെക്കെ മദ്രസ പരിസരത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ സി.ഐ.ജോർജ്ജ്‌ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ഗുരുവായൂർ മണ്ടലം ചെയർമാൻ ജോസ്‌ തലക്കോട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു.
എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഉടമ കണ്ണാണത് മോഡേൺ ബഷീറിനും ഹോട്ടലിൽ ജോലിയെടുക്കുന്ന ബംഗാളി യുവാവിനുമാണ് ഇന്നലെ രാത്രി പത്തുമണിയോടെ മര്‍ദനമേറ്റത്. ഹോട്ടല്‍ മാലിന്യം ഹോട്ടലുടമയായ ബഷീറിന്‍റെ പറമ്പില്‍ കുഴിച്ചു മൂടുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ്‌ അക്രമം.അക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇ.എസ്‌.വിജയൻ, കെ.കുഞ്ഞിമുഹമ്മദ്‌, മുജീബ്‌ റഹ്മാൻ, പി സിഹൈദ്രോസ്‌ എന്നിവർ സംസാരിച്ചു