ചാവക്കാട്: എടക്കഴിയൂരിൽ ഹോട്ടലുടമക്കും തൊഴിലാളിക്കും നേരെ അക്രമം. എടക്കഴിയൂർ മേഖലയിൽ ഇന്ന് വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നു.
എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഉടമ കണ്ണാണത് മോഡേൺ ബഷീറിനും ഹോട്ടലിൽ ജോലിയെടുക്കുന്ന ബംഗാളി യുവാവിനുമാണ് മര്‍ദനമേറ്റത്. ഇവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10 മണിക്കാണ് ഓട്ടോയിലെത്തിയ യുവാവ് ഹോട്ടലില്‍ കയറി ഇരുവരെയും മർദിച്ചത്. തിരുവത്ര അതിർത്തി മുതൽ മന്നലാംകുന്നവരെയുള്ള എടക്കഴിയൂർ യൂണീറ്റിലെ വ്യാപാരികളാണ് അക്രമത്തില്‍ പ്രതിഷേധിച്ച് ഹർത്താൽ ആചരിക്കുന്നത്.