ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു.” നമ്മള്‍ ചാവക്കാട്ടുകാര്‍”  ആഗോള സൗഹൃദ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടേയും കണ്‍സോള്‍ പാലയൂര്‍ കൂട്ടായ്മയുടേയും സഹകരണത്തോടെ തെക്കന്‍ പാലയൂരില്‍ നടന്ന ക്യാമ്പില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ചാവക്കാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു.കണ്‍സോള്‍ പ്രസിഡന്റ് പി.പി അബ്ദുള്‍ സലാം അധ്യക്ഷനായി.കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍ക്കുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ് വിതരണം ദസ്തഗീര്‍ മാളിയേക്കലിന് നല്‍കി പി.വി അബ്ദു ഉദ്ഘാടനം ചെയ്തു.നെഫ്രോളജിസ്റ്റ് ഡോ.ടി.പി പോള്‍ ആരോഗ്യബോധവത്ക്കരണ ക്ലാസ് എടുത്തു. ഡോ.ഉഷ( രാജ ഹോസ്പിറ്റല്‍) ഡോ.ഐശ്വര്യ(രാജ ഹോസ്പിറ്റല്‍) എന്നിവര്‍ പ്രാഥമിക ആരോഗ്യ പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കി.നേത്രരോഗ നിര്‍ണയ പരിശോധന ക്യാമ്പിന് ചാവക്കാട് ദൃശ്യ ഐ കെയര്‍ ആസ്പത്രി നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി സി.എം ജനീഷ് സ്വാഗതം പറഞ്ഞു.നൗഷാദ് തെക്കുംപുറം,ഫാമിസ് അബൂബക്കര്‍,കെ.ടി പ്രസന്നന്‍, ഉമ്മര്‍ കോനായില്‍, ഹരിദാസ് ഐനിപ്പുള്ളി, അമീര്‍ പാലയൂര്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് അലി, സെക്രട്ടറി ഹക്കീം ഇമ്പാറക്ക്, കെ.ഷംസുദ്ദീന്‍, വി.എം സുകുമാരന്‍, ഹംസ ബ്രോഡ്‌വേ, ഹാഷിം ചാവക്കാട്, അനീഷ്‌ പാലയൂര്‍ എന്നിവര്‍ സംസാരിച്ചു.