Header

ശക്തമായ മഴ: ദേശീയപാതയിലെ യാത്ര ദുരിതം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” text_line_height_tablet=”2em” text_line_height_phone=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കുഴിനിറഞ്ഞു കിടക്കുന്ന ദേശീയപാതയില്‍ കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകൂടിയായതോടെ ഗതാഗതം താറുമാറായി. ദേശീയപാതയിലെ തിരുവത്ര, ഒരുമനയൂര്‍ ഭാഗങ്ങളില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ചേറ്റുവാമുതല്‍ മന്ദലാംകുന്നു വരെയുള്ള ഭാഗങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. എന്നാല്‍ വന്‍ കുഴികഴികളുള്ളത് തിരുവത്ര, ഒരുമനയൂര്‍, ചാവക്കാട് ടൗണ്‍ എന്നീ ഭാഗങ്ങളിലാണ്. തിരുവത്രയില്‍ ദേശീയപാതയിലെ വലിയ വെള്ളക്കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരമായതോടെ ഞായറാഴ്ച നാട്ടുകാര്‍ രംഗത്തെത്തി. വെള്ളക്കുഴികളില്‍ വീണ വാഹനങ്ങള്‍ നാട്ടുകാര്‍ തള്ളിയാണ് കയറ്റിയത്. റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ നാട്ടുകാര്‍ നേരിട്ടിറങ്ങി യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടെ റോഡിന് മധ്യഭാഗത്തായാണ് വലിയ കുഴികളുള്ളത്. കുഴികളില്‍ വാഹനങ്ങള്‍ വീഴാതിരിക്കാന്‍ നാട്ടുകാര്‍ വാഴവെച്ച് അടയാളം നല്‍കിയിട്ടുമുണ്ട്. ഞായറാഴ്ച വൈകിട്ട് നാലിന് തിരുവത്രയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് കേടായ കാറിലുണ്ടായിരുന്ന ഗര്‍ഭിണിയെ നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ചാവക്കാട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചു. കാസര്‍കോട് സ്വദേശിയായ ഇവര്‍ കൊച്ചിയിലെ ആസ്പത്രിയില്‍ മെഡിക്കല്‍ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാര്‍ തിരുവത്രയിലെ കുഴിയില്‍ വീണത്.  തുടര്‍ന്ന് ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ദേശീയപാതയില്‍ ചാവക്കാട് -ചേറ്റുവ റോഡിലെ ഒറ്റത്തെങ്ങിനു സമീപം, ഒരുമനയൂര്‍ പാലംകടവ് എന്നീ ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.