ചാവക്കാട്: ശക്തമായ മഴയിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി.
വട്ടേക്കാട് ആലുമ്പറമ്പ്, ബ്ലോക്ക് കിണറിന് വടക്ക്, പാലം കടവ് പ്രദേശങ്ങൾ വെള്ളത്തിലായതോടെ പ്രദേശ വാസികൾ ദുരിത്തതിലായി. വലിയ കത്ത് ഹൈദ്രോസ്, ഏറച്ചം വീട്ടിൽ അഷ്റഫ്, അമ്പലത്ത് വീട്ടിൽ അഷ്റഫ്, വലിയകത്ത് കാരയിൽ ഷക്കീല, നാലകത്ത് പടുവിങ്കൽ സക്കരിയ, വലിയകത്ത് കാരയിൽ ഹാജറ, വലിയകത്ത് അബ്ദു, പുതുവീട്ടിൽ ഹുസൈൻ എന്നിവരുടെ വീടുകൾ പൂർണ്ണമായും വെള്ളത്തിലാണ്. പ്രാഥമിക കാര്യങ്ങൾക്ക് പോലും ഇവിടെ ജനങ്ങൾ പ്രയാസപ്പെടുകയാണ്. മഴക്കാലത്തിന് മുന്നോടിയായി വിവിധ ഭാഗങ്ങളിലെ കാനകൾ വൃത്തിയാക്കാത്തതും വെള്ളം ഒഴുകി പോകുന്നതിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്ഥാപിച്ച പൈപ്പുകൾ വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.എ അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകരായ വി.പി മൻസൂർ അലി, ആർ.വി ഹമീദ് ഹാജി, എ.എച്ച് ജാബിർ അലി, അറക്കൽ അബ്ദുള്ള മോൻ, പി.വി നസീർ, ആർ എച്ച് സലാം. വി മൊയ്തു, അഷ്റഫ് തോട്ടുങ്ങൽ, ആർ.വി ജബ്ബാർ, എ.വി ശംസു, പി.വി ഹംസ എന്നിവർ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. കാനകളിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ സംഘം വൃത്തിയാക്കി.