ചാവക്കാട് : തിരുവത്ര കോട്ടപുറത്ത് നിറുത്തിയിട്ടിരുന്ന ബസിനു പുറകില്‍ ലോറിയിടിച്ചു ലോറിക്കു പുറകില്‍ മറ്റൊരു ലോറിയും ഇടിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. മഗലാപുരത്തു നിന്നും. ഫെവികോള്‍ കയറ്റി എറണാംകുളത്തേക്ക് പോകുകയായിരുന്നു. ഒരേ കമ്പനിയുടെ രണ്ടു ലോറികളാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ ഇറക്കാന്‍ നിറുത്തിയിരു കെ എം ടി ബസിനു പുറകിലാണ് ലോറിയിടിച്ചത് തൊട്ടുപുറകില്‍ വന്നിരുന്ന ലോറി മുന്നിലെ ലോറിക്കു പുറകിലും ഇടിക്കുകയായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. ബസിന്റെ പുറകു വശത്തെ ഗ്ലാസ് തകര്‍ന്നു. ലോറികളുടെ ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്.