മണത്തല : തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ മണത്തല സ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് അഞ്ഞൂറ് പേർക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ പ്രീജ ദേവദാസ് ഏറ്റുവാങ്ങി.
ട്രസ്റ്റ് ചെയർമാൻ താഹിർ കെ. എച്, ഗൾഫ് കമ്മറ്റി മെമ്പർ ഫൈസൽ കെ. ഐ, നവാസ് വി. എ, മുനീർ പി. എസ്, രമേശ് സി കെ, ഷഫീക് ടി എം, ജാബിർ കെ. യു കൗൺസിലർ സഫൂറ ബക്കർ എന്നിവർ പങ്കെടുത്തു,