mehandi new

മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ ചാവക്കാട് സ്വദേശിനിയെ മുത്തങ്ങയിൽ തടഞ്ഞു – കൊടും വനത്തിൽ രാത്രി കഴിച്ച് കൂട്ടി ദമ്പതികൾ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നിന്നും കടത്തിവിടാതെ കേരളാ പോലീസ്. ലോക്ക്ഡൗണിന്റെ ഭാഗമായി എല്ലാ അതിർത്തികളും അടച്ചതോടെയാണ് തിരുവത്ര സ്വദേശികളായ ഉസ്മാൻ ഷെയ്ഖും ഭാര്യ ഫാത്തിമയും ആംബുലൻസിൽ കൊടും വനത്തിൽ ഒറ്റപ്പെട്ടത്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് മുംബൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തന്നെ തിരിച്ചുപോയി. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ നാട്ടിലേക്ക് തിരിക്കാനിരുന്ന ഫ്‌ളൈറ്റ് റദ്ദാക്കി. ഭക്ഷണവും കുടിവെള്ളവും വരെ കിട്ടാത്ത അവസ്ഥയിൽ ഹോട്ടലിൽ പെട്ടുപോയതോടെയാണ് ആംബുലൻസിൽ അവശനിലയിലായ ഭാര്യയേയും കൂട്ടി ഉസ്മാൻ ഷെയ്ഖ് നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച മുത്തങ്ങ അതിർത്തിയിലെത്തിയ ആംബുലൻസ് പോലീസ് തടഞ്ഞിടുകയായിരുന്നു. കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിച്ചതോടെ രാത്രി കൊടുംവനത്തിൽ കഴിച്ചുകൂട്ടേണ്ടി വന്നു.
അതിർത്തിയിൽ വെച്ച് പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും ദമ്പതികൾ പറയുന്നു. കർണാടക പോലീസ് അവരുടെ ചെക്ക് പോസ്റ്റിൽ നിന്നും ആംബുലൻസ് കടത്തിവിടാൻ തയ്യാറായിട്ടും കേരളാ പോലീസ് അനുമതി നൽകാതെ വാഹനം തടഞ്ഞിടുകയായിരുന്നു.

നിരവധി തവണ സഹായം അഭ്യർത്ഥിച്ചിട്ടും കേരളത്തിലേക്ക് ഇവരെ കടത്തിവിടാൻ പോലീസ് തയ്യാറാകാതെ വന്നതോടെ യുവതിയെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട് അതിർത്തിയിലായതിനാൽ തന്നെ ജില്ലാ പോലീസ് മേധാവിയായ ആർ ഇളങ്കോ ഐപിഎസും ദമ്പതികളെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. സഹായം അഭ്യർത്ഥിച്ചതോടെ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ് മേധാവിയും. തത്കാലം സമീപത്തെ ഹോട്ടലുകളിലോ മറ്റോ താമസിക്കാനും കേരളത്തിലേക്ക് കടത്തിവിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ, സമീപത്തെ ഹോട്ടലിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും അവിടെ നിന്നും വളരെ മോശം അനുഭവം നേരിട്ടതോടെ ആംബുലൻസിൽ തന്നെ ദമ്പതികൾ തുടരുകയും പിന്നീട് ആശുപത്രിയിലേക്ക് മാറുകയുമായിരുന്നു. കേരളാ പോലീസ് നിരുത്തരവാദപരമായി പെരുമാറുമ്പോൾ കർണാടകയിലെ ഗുണ്ടൽപ്പെട്ട അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥയാണ് ഇവർക്കുള്ള സഹായം നൽകിയത്.
ഗുണ്ടൽപെട്ടിലേക്ക് തിരിച്ചുപോയ ഇവരോട് വന്നോളൂ വേണ്ടത് ചെയ്യാം എന്ന് ചില ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് തിരികെ മുത്തങ്ങയിൽ എത്തുകയും എന്നാൽ ചെക്ക്പോസ്റ്റിൽ ഇൻഫർമേഷൻ ലഭിച്ചില്ലെന്ന് പറഞ്ഞു തിരിച്ചു വിടുകയും ചെയ്തതായി പറയുന്നു.
കേരളത്തിലേക്കു കടത്തിവിടാൻ തയ്യാറാണെന്നുള്ള അറിയിപ്പ് ഫോണിലൂടെ ലഭിക്കുന്നുണ്ടെങ്കിലും ഗുണ്ടൽപേട്ട് പരിധിയിലെ കളക്ടർക്ക് വയനാട് കലക്ടറേറ്റിൽ നിന്നുള്ള ഔദ്യോഗിക ലെറ്റർ ലഭിച്ചാലേ ഇവരെ ഇനി വീണ്ടും മുത്തങ്ങയിലേക്ക് അയക്കൂ എന്നാണ് ഗുണ്ടൽപേട്ട് അധികാരികൾ പറയുന്നത്. ദമ്പതികൾ രാത്രിയിൽ കാട്ടിൽ കഴിഞ്ഞുകൂടേണ്ടിവന്ന സാഹചര്യം ആവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് അവരുടെ വാദം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.